നമ്മുടെ ഭരണഘടനയാണ് നമ്മെ എല്ലാവരേയും ബന്ധിപ്പിക്കുന്നത്-പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഭരണഘടനയുടെ എഴുപതാം വാർഷികാഘോഷത്തിന്റെഭാഗമായി പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇരുസഭകളുടെയും സംയുക്തസമ്മേളനം ചേർന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. അതേ സമയം മോദി സർക്കാർ ജനാധിപത്യത്തെ തകർക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം പാർലമെന്റിലെ ഭരണഘടനാ ദിനാഘോഷം ബഹിഷ്ക്കരിക്കുകയാണ്. നമ്മുടെ ഭരണഘടനയാണ് നമ്മെ തമ്മിൽ ബന്ധിപ്പിക്കുന്നത്. പൗരൻമാരുടെ അവകാശങ്ങളും ചുമതലയും ഉയർത്തിക്കാട്ടുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തിൽ സംസാരിച്ചുകൊണ്ട് പറഞ്ഞു. നമ്മുടെ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന ഒരു പ്രത്യേക കാര്യമാണ് നമ്മുടെ ചുമതലയെ കുറിച്ച്. നമ്മുടെ ഉത്തരവാദിത്തം നിറവേറ്റാതെഅവകാശങ്ങൾ സംരക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഐക്യം, ഇന്ത്യക്കാരുടെ അന്തസ്സ് എന്നീ രണ്ട് മന്ത്രങ്ങളാണ് ഭരണഘടനക്കുള്ളത്. ലോകത്തിലെ ഏറ്റവുമധികം മതേതരത്വമുള്ളതാണ് നമ്മുടെ ഭരണഘടനയെന്നും മോദി പറഞ്ഞു. കോൺഗ്രസ്, ഇടത് പാർട്ടികൾ, എൻസിപി, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ. തുടങ്ങിയ പാർട്ടികൾ സമ്മേളനം ബഹിഷ്കരിച്ച് സംയുക്തമായി പാർലമന്റിൽ പ്രതിഷേധം സംഘടിപ്പിച്ചു. Content Highlights:Constitution of India highlights both rights and duties of citizens-PM Modi

from mathrubhumi.latestnews.rssfeed https://ift.tt/2ONSxUf
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍