കാബൂൾ: അഫ്ഗാനിസ്ഥാനിലെനാൻഗർഹർപ്രവിശ്യയിൽ900 ത്തോളംഐഎസ് തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളുംഅഫ്ഗാൻ സുരക്ഷാ സേനക്കുമുന്നിൽ കീഴടങ്ങിയതായി റിപ്പോർട്ട്. ഇവരിൽ 10 പേർ ഇന്ത്യക്കാരാണ്.പത്ത് ഇന്ത്യക്കാരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ടുകൾ. നവംബർ 12നാണ് അഫ്ഗാൻ സേന നാൻഗർഹർപ്രവിശ്യയിൽ ആക്രമണം തുടങ്ങിയത്. ഇവിടെ ആക്രമണം നടത്തി മണിക്കൂറുകൾക്കുള്ളിൽ 93 ഐഎസ് തീവ്രവാദികൾ കീഴടങ്ങിയിരുന്നു ഇവരിൽ 12 പാകിസ്താനികളാണുണ്ടായിരുന്നത്. ഇതുവരെ കീഴടങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കീഴടങ്ങിയ ഇന്ത്യക്കാരായ 10 പേരിൽ ഭൂരിഭാഗം പേരും മലയാളികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘമാണ്. ഇവരെ കാബൂളിലെത്തിച്ചിട്ടുണ്ട്. വ്യോമാക്രമണത്തിൽ ചിലർ കൊല്ലപ്പെട്ടെങ്കിലും നാൻഗർഹറിൽ ധാരാളം ഇന്ത്യക്കാരായ ഐഎസ് തീവ്രവാദികളുണ്ടെന്നാണ് അഫ്ഗാൻ സുരക്ഷാ സേന പറയുന്നത്. 2016ലാണ് 12ഓളം പേർ ഐഎസിൽ ചേരാനായി കേരളത്തിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്. content highlights:Ten Indians among 900 ISIS affiliates surrendered in Afghanistan
from mathrubhumi.latestnews.rssfeed https://ift.tt/33dnoi5
via IFTTT
0 അഭിപ്രായങ്ങള്‍