മഹാരാഷ്ട്ര പ്രതിസന്ധി: സുപ്രീംകോടതി 10.30 ന് കത്തുകള്‍ പരിശോധിക്കും-Live Updates

ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായിദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെ ചോദ്യം ചെയ്ത് ശിവസേന-എൻസിപി-കോൺ​ഗ്രസ് ത്രകക്ഷികൾസമർപ്പിച്ച ഹർജി ഞായറാഴ്ച പരി​ഗണിച്ച സുപ്രീംകോടതി എല്ലാ കക്ഷികൾക്കും നോട്ടീസ് നൽകി. സർക്കാർ രൂപവത്കരണത്തിന് അവകാശം ഉന്നയിച്ച് ഫഡ്നാവിസ് നൽകിയ കത്തും, ഫഡ്നാവിസിനെ ക്ഷണിച്ചുകൊണ്ട് ഗവർണർ നൽകിയ കത്തിന്റെ പകർപ്പും തിങ്കളാഴ്ച രാവിലെ 10.30 ന് ഹാജരാക്കണമെന്ന് മൂന്നം​ഗ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ആ കത്തുകൾ പരിശോധിച്ചശേഷം വിശ്വാസ വോട്ട് നേരത്തെയാക്കണം എന്ന ആവശ്യത്തിൽ തീരുമാനം എടുക്കും. LIVE BLOG

from mathrubhumi.latestnews.rssfeed https://ift.tt/2XOF02L
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍