165 എം.എല്‍.എമാര്‍ ഒപ്പമുണ്ട്; ബിജെപി ഹാജരാക്കിയത് തെറ്റായ വിവരമെന്ന് ശിവസേന

മുംബൈ: ഏത് നിമിഷം വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാമെന്നും ഇന്നലെ ബിജെപി ഹാജരാക്കിയത് തെറ്റായ വിവരങ്ങളാണെന്നും ശിവസേന എം.പി സഞ്ജയ് റാവത്ത്. ബിജെപിയെടുക്കുന്നത് തെറ്റായ നീക്കമാണ്. തങ്ങൾക്ക് 165 പേരുടെ പിന്തുണയുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ദേവേന്ദ്ര ഫഡ്നാവിസിന് ഭൂരിപക്ഷം തെളിയിക്കാൻ ഈ മാസം മുപ്പത് വരെ സമയം അനുവദിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ശിവസേനയുടെ ആരോപണം. നിലവിൽ 56 എം.എൽ.മാരാണ് ശിവസേനയ്ക്കുള്ളത്. കോൺഗ്രസിന് 44 എം.എൽ.എമാരും, എൻ.സി.പിക്ക് 54 എം.എൽ.എമാരുമുണ്ട്. ഇതിൽ ആറുപേർ മാത്രമാണ് അജിത് പവാറിനൊപ്പം പോയതെന്നാണ് എൻ.സി.പി ചൂണ്ടിക്കാട്ടുന്നത്. രാവിലെ 11.30 മണിക്കാണ് സുപ്രീംകോടതി ഹർജി പരിഗണിക്കുന്നത്. Sanjay Raut, Shiv Sena: Sharad Pawar is a national leader. If BJP is trying to form govt, it will not happen. It is a wrong step taken by BJP & Ajit Pawar. 165 MLAs are with Shiv Sena, Congress & NCP. #Maharashtra pic.twitter.com/tBVTg0SfiQ — ANI (@ANI) November 24, 2019 Content Highlights:Ajit Pawar took false documents to Raj Bhawan yesterday says sanjay raut

from mathrubhumi.latestnews.rssfeed https://ift.tt/2QKPgYn
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍