നിശബ്ദ പ്രചാരണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് ലംഘിച്ച് അന്‍വറിന്റെ വാര്‍ത്താ സമ്മേളനം; അറസ്റ്റ് ചെയ്യാന്‍ പോലീസ്

ചേലക്കര ഉപതിരഞ്ഞെടുപ്പ് നിശബ്ദപ്രചാരണം നടക്കുന്നതിനിടെ പി.വി.അന്‍വര്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനം. പോലീസ് വിലക്ക് ലംഘിച്ചാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തുന്നത്. അന്‍വറിന് എതിരെ നടപടി വരും എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. വാര്‍ത്താസമ്മേളന ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പകര്‍ത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുംകൂടി അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് എത്തിയിരുന്നു. വാര്‍ത്താസമ്മേളനം നടത്തുന്നത് ചട്ടലംഘനമല്ലെന്നും അന്‍വര്‍ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനം തടഞ്ഞു. ഇത് വകവയ്ക്കാതെയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം തുടരുന്നത്.

അനധികൃത പണം വിതരണം ചേലക്കരയില്‍ വ്യാപകമാണെന്ന് അന്‍വര്‍ ആരോപിച്ചു. തന്നെ ഭയപ്പെടുത്താന്‍ ശ്രമം നടക്കുന്നെന്നും അന്‍വര്‍ പറഞ്ഞു. ചേലക്കരയില്‍ ഇന്ന് പിടിച്ച 25 ലക്ഷം സിപിഎമ്മിന്റെതാണെന്നും അന്‍വര്‍ ആരോപിച്ചു.

The post നിശബ്ദ പ്രചാരണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് ലംഘിച്ച് അന്‍വറിന്റെ വാര്‍ത്താ സമ്മേളനം; അറസ്റ്റ് ചെയ്യാന്‍ പോലീസ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/aX6GRjo
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍