
തൃശൂരിന് പുറമെ സംസ്ഥാനത്തെ കൂടുതൽ ബിജെപി ഓഫീസുകളിൽ കുഴൽപ്പണം എത്തിച്ചതായി ധർമരാജന്റെ മൊഴി. കോഴിക്കോട്ടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലും കുഴൽപ്പണം എത്തിച്ചു. ബിജെപി ജില്ലാ ട്രഷറർ ഉണ്ണികൃഷ്ണന് തളിയിൽ വച്ച് രണ്ടര കോടിയും ആലപ്പുഴ മേഖലാ സെക്രട്ടറി പത്മകുമാറിന് ഒന്നര കോടി രൂപയും കൈമാറി.
ഇതോടൊപ്പം ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലേക്കായും പണം എത്തിച്ചിട്ടുണ്ട് എന്ന് ധർമ്മരാജൻ പറയുന്നു . നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ച സമയത്ത് പഞ്ചായത്ത് മെമ്പർമാർക്ക് പണം വിതരണം ചെയ്തു. തിരഞ്ഞെടുപ്പിൽ മൂന്നുതവണ കോന്നിയിൽ എത്തി.
ഓരോ തവണയും കോന്നിയിൽ എത്തുന്ന ധർമ്മരാജന് യാത്ര ചെയ്യാൻ വാഹനവും ഡ്രൈവറെയും ഏർപ്പാടാക്കി നൽകി. പത്തു രൂപ നോട്ടിന്റെ ടോക്കൺ നൽകിയാണ് ബംഗളൂരുവിൽ നിന്ന് പണം ശേഖരിച്ചതെന്നും ധർമരാജന്റെ മൊഴിയിലുണ്ട്. പത്തു രൂപയുടെ നോട്ടിൻ്റെ ഫോട്ടോയെടുത്ത് ബംഗളൂരുവിലേക്ക് അയച്ചു നൽകും. പണം ശേഖരിക്കേണ്ട സ്ഥലത്തെത്തി ചിത്രത്തിലെ നോട്ട് നൽകിയശേഷം കുഴൽപ്പണം സ്വന്തമാക്കുന്നത് ആയിരുന്നു രീതി.
The post സംസ്ഥാനത്തെ കൂടുതൽ ബിജെപി ഓഫീസുകളിൽ കുഴൽപ്പണം എത്തിച്ചതായി ധർമരാജന്റെ മൊഴി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/e8NraX6
via IFTTT
0 അഭിപ്രായങ്ങള്‍