
ഇടിക്കൂട്ടില്‍ എതിരാളിയോട് തോല്‍ക്കുന്നതിനേക്കാള്‍ റിങ്ങില്‍ തന്നെ താൻ മരിക്കാന്‍ ഇഷ്ടപ്പെടുന്നെന്ന് ഇതിഹാസ ബോക്‌സര്‍ മൈക്ക് ടൈസന്‍. ജെയ്ക്ക് പോളുമായി അടുത്തുതന്നെ നടക്കാനിരിക്കുന്ന പോരാട്ടത്തെക്കുറിച്ച് നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്‌ലറിലാണ് ബോക്‌സിംഗ് താരം തന്റെ മാനസികാവസ്ഥ വെളിപ്പെടുത്തിയത്.
ഈ പോരാട്ടത്തില്‍ വിജയിച്ചാല്‍ താന്‍ അനശ്വരനാകുമെന്ന് 58-കാരനായ ടൈസന്‍ പറഞ്ഞു. പരാജയപ്പെട്ടാല്‍, ആശുപത്രി കിടക്കയില്‍ കിടക്കുന്നതിനേക്കാള്‍ പോരാടി മരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് എന്നെ സംബന്ധിച്ച് വളരെ വലിയ പോരാട്ടമാണ്. വിജയിച്ചാല്‍ ഞാന്‍ അനശ്വരനാകും. ഞാന്‍ അത് മോശമായി ചെയ്താല്‍, എനിക്ക് ആശുപത്രി കിടക്കയില്‍ മരിക്കാന്‍ ആഗ്രഹമില്ല, എനിക്ക് റിംഗില്‍ മരിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മാസം 15 വെള്ളിയാഴ്ച ബോക്സിംഗ് റിംഗില്‍ ടൈസന്‍ പോളിനെ നേരിടും. വളരെ പ്രതീക്ഷയോടെ ലോകം കാത്തിരുന്ന മത്സരം ജൂലൈയിലായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പക്ഷെ , ടൈസന്റെ ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ പോരാട്ടം നവംബറിലേക്ക് മാറ്റുകയായിരുന്നു.
The post ഇടിക്കൂട്ടില്‍ തോല്‍ക്കുന്നതിനേക്കാള്‍ റിങ്ങില്‍ തന്നെ മരിക്കാന്‍ ഇഷ്ടപ്പെടുന്നു: മൈക്ക് ടൈസന്‍ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/GVI6ocs
via IFTTT
0 അഭിപ്രായങ്ങള്‍