
ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മത്സരിക്കാൻ കോൺഗ്രസ് വിമതനായി പാലക്കാട് ബ്ലോക്ക് സെക്രട്ടറി സെൽവൻ . വിമതനായാണ് സെൽവൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉപതെരഞ്ഞടുപ്പിൽ മത്സരിക്കുന്നത്.
ഓട്ടോറിക്ഷ ചിഹ്നത്തിലാണ് സെൽവൻ ജനവിധി തേടുന്നത്. മണ്ഡലത്തിലെ മുൻ എംഎൽഎ ആയിരുന്ന ഷാഫി പറമ്പിലിന്‍റെ ഏകാധിപത്യവും ധാർഷ്ട്യവും നിറഞ്ഞ നടപടികളിൽ പ്രതിഷേധിച്ച് പാലക്കാട് കോൺഗ്രസിൽനിന്ന് നേതാക്കളും പ്രവർത്തകരും വ്യാപകമായി കൊഴിഞ്ഞപോകുന്നത് തുടരുകയാണ് .
ഈ ലിസ്റ്റിൽ ഏറ്റവും ഒടുവിൽ ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ എ സുരേഷാണ് കോൺഗ്രസിൽനിന്ന് പുറത്തുവന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശിയും പിരായിരി പഞ്ചായത്ത് മെമ്പർ സിത്താരയും പാർട്ടിയിൽനിന്ന് പുറത്തുവന്നിരുന്നു. ഇവരെല്ലാം തന്നെ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിനുവേണ്ടി പ്രചരണം ആരംഭിച്ചിട്ടുണ്ട്.
The post രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മത്സരിക്കാൻ കോൺഗ്രസ് പാലക്കാട് ബ്ലോക്ക് സെക്രട്ടറി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/AxF6o7X
via IFTTT
0 അഭിപ്രായങ്ങള്‍