
ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായത് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ. പക്ഷെ ഹാജരാകാൻ ആവശ്യപ്പെട്ട സ്ഥലം ഇതല്ല എന്ന് കാട്ടി സിദ്ദിഖിനെ ഇവിടെ നിന്നും കൻ്റോൺമെന്റ് സ്റ്റേഷന്റെ ഭാഗമായ കൺട്രോൾ സെൻ്ററിലേക്ക് അയച്ചു.
കേരളാ ഹൈക്കോടതി തള്ളിയിട്ടും സുപ്രീം കോടതിയിൽ നിന്നും ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലിസിന് ഇ-മെയിൽ അയക്കുകയായിരുന്നു . ഇതിന് മറുപടിയായാണ് സിദ്ദിഖിനോട് ഹാജരാകാൻ നോട്ടീസ് നൽകിയത്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണറാണ് നോട്ടീസ് നൽകിയത്. സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത് ശേഷം വിട്ടയക്കും. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറായ ആളെ ചോദ്യം ചെയ്യാതെ വിട്ടയച്ചാൽ കോടതിയിൽ നിയമപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാലാണ് വിളിപ്പിച്ചത്.
The post ബലാത്സംഗ കേസ്; പ്രതി നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/kgrDBwa
via IFTTT
0 അഭിപ്രായങ്ങള്‍