
മുന്‍ കാമുകനുനേരെ ആസിഡ് ആക്രമണം നടത്തി യുവതി. തന്നെ വിവാഹ വാഗ്ദാനം നല്‍കി ബ്ലാക്ക് മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് ആസിഡ് ആക്രമണം നടത്തിയതെന്നാണ് യുവതി പറയുന്നത്.
വിവേക് എന്ന് പേരുള്ള യുവാവിന്റെ കൈയ്യില്‍ ആണ് പൊള്ളലേറ്റത്. ‘അയാള്‍ എന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയും പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് അയാള്‍ക്കുമേല്‍ ആസിഡ് ഒഴിച്ചത്’, യുവതി പറയുന്നു .
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വിവേക് ബ്ലാക്ക് മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ സംസാരിക്കാനായി ഇരുവരും ഒരു റെസ്റ്റോറന്റില്‍ കണ്ടുമുട്ടി. അവിടെ വെച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ യുവതി ബാഗില്‍ നിന്ന് ഒരു കുപ്പി പുറത്തെടുത്ത് ആസിഡ് യുവാവിന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ യുവാവ് റെസ്റ്റോറന്റില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഇതിൽ യുവതിക്കും പൊള്ളലേറ്റിട്ടുണ്ടെന്നും അവര്‍ക്ക് വൈദ്യസഹായം നല്‍കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
The post വിവാഹ വാഗ്ദാനം നല്‍കി ബ്ലാക്ക് മെയില്‍ ചെയ്തു; മുന്‍ കാമുകനുനേരെ ആസിഡ് ആക്രമണം നടത്തി യുവതി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/oAhifZ8
via IFTTT
0 അഭിപ്രായങ്ങള്‍