എഡിജിപി അജിത്കുമാറിനെതിരെ നടപടി വേണമെന്ന നിലപാടിൽ ഉറച്ചുനിന്ന് സിപിഐ

ആരോപണവിധേയനായ എഡിജിപി എം ആർ അജിത് കുമാറിനെതിരായ പരാതിയിൽ ഡിജിപി ഇന്ന് ആഭ്യന്തര മന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് യോഗം ചേരും.

ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എം.ആർ അജിത്കുമാറിനെതിരെ നടപടി വേണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ. ഈ വിവരം ഇന്നെലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കുകയും ചെയ്തു.

ഇന്ന് നൽകുന്ന ഡിജിപിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനം കൈക്കൊള്ളും എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇത്തവണത്തെ തൃശ്ശൂർ പൂരം അലങ്കോലമായത് പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാം എന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഈ വിവരങ്ങൾ ബിനോയ് വിശ്വം നേതൃയോഗത്തിൽ അറിയിക്കും. ഇതോടൊപ്പം ഹിന്ദു പാത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും ചർച്ചയായേക്കും.

The post എഡിജിപി അജിത്കുമാറിനെതിരെ നടപടി വേണമെന്ന നിലപാടിൽ ഉറച്ചുനിന്ന് സിപിഐ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/XIFUc8w
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍