ജനാധിപത്യമൂല്യമുള്ള കോണ്‍ഗ്രസ് അസ്തമിച്ചു; ഇനി പേരിന് മാത്രം അവശേഷിക്കും: പി സരിൻ

വോട്ടുരാഷ്ട്രീയവും അധികാര രാഷ്ട്രീയവും മാത്രം ലക്ഷ്യംവെച്ച് നീങ്ങുന്ന ഒരു പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയെന്ന് പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി ഡോ. പി സരിന്‍. രാഷ്ട്രീയത്തെ വ്യക്തി താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന കോണ്‍ഗ്രസ് ഇനി പേരിന് മാത്രം അവശേഷിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനാധിപത്യമൂല്യമുള്ള കോണ്‍ഗ്രസ് അസ്തമിച്ചു. കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിട്ട് പുറത്തേക്ക് എത്തുമെന്നും ഡോ. പി സരിന്‍ പറഞ്ഞു. കോൺഗ്രസിനുള്ളിൽ ഇനി കോണ്‍ഗ്രസ് അവശേഷിക്കില്ല. യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസിന് പുറത്താണ്. സ്‌നേഹത്തിന്റെ കടയാണ് ഇടതുമുന്നണി തുറന്നത്, അല്ലാതെ വിദ്വേഷത്തിന്റേതല്ല.

തനിക്ക് ഒരു വിഭാഗം എന്ന പ്രത്യേകതയില്ലെന്നും പാലക്കാട് മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരുടെയും വോട്ട് വേണമെന്നും സരിന്‍ പറഞ്ഞു. വോട്ടുരാഷ്ട്രീയവും അധികാര രാഷ്ട്രീയവും മാത്രം ലക്ഷ്യംവെച്ച് നീങ്ങുന്ന പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയെന്നത് വരുംകാലത്ത് എല്ലാ പേര്‍ക്കും ബോധ്യമാകുമെന്നും പി സരിന്‍ കൂട്ടിച്ചേർത്തു.

The post ജനാധിപത്യമൂല്യമുള്ള കോണ്‍ഗ്രസ് അസ്തമിച്ചു; ഇനി പേരിന് മാത്രം അവശേഷിക്കും: പി സരിൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/0q2aT8t
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍