
ഇത്തവണത്തെ തൃശ്ശൂര്‍ പൂരം കലങ്ങിയ വിവാദത്തില്‍ വീണ്ടും അന്വേഷണം നടത്താൻ തീരുമാനം . വീണ്ടും വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു. ഏത് രീതിയിലായിരിക്കും അന്വേഷണം എന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടാവും.
ഈ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയും തള്ളി. സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രിക്ക് കൈമാറിയത്.
എഡിജിപിയുടെ റിപ്പോര്‍ട്ടിനെ തള്ളികൊണ്ടുള്ള കുറിപ്പോടെയായിരുന്നു ഡിജിപി റിപ്പോര്‍ട്ട് കൈമാറിയത്. ഇത് കൂടി കണക്കിലെടുത്താണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഇന്നലെ മന്ത്രിസഭാ യോഗത്തിൽ തൃശൂര്‍പൂരം കലക്കിയതില്‍ നടപടിയുണ്ടാകുമെന്ന് സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
The post എഡിജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി ; തൃശ്ശൂര്‍ പൂരം കലക്കിയതിൽ വീണ്ടും അന്വേഷണം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/dUeivn7
via IFTTT
0 അഭിപ്രായങ്ങള്‍