എന്നെ കുറിച്ച് അന്വേഷണം നടത്തുന്ന സംഘത്തിലെ കീഴുദ്യോഗസ്ഥർ എനിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ല; വിചിത്രമായ കത്ത് നൽകി എഡിജിപി

തനിക്കെതിരെ ഉയർന്നിട്ടുള്ള അന്വേഷണത്തിൽ ഇടപെടുന്ന വിചിത്ര കത്തുമായി എഡിജിപി എംആർ അജിത് കുമാർ. അന്വേഷണ സംഘത്തിലെ ഐജിയും ഡിഐജിയും തന്നെ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് അജിത് കുമാർ ഡിജിപിക്ക് കത്ത് നൽകുകയായിരുന്നു .

രണ്ട് ഉദ്യോഗസ്ഥരും ഡിജിപിക്ക് റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് കത്തിന്റെ ഉള്ളടക്കം. സംസ്ഥാന സർക്കാരോ ഡിജിപിയോ നിർദ്ദേശം നൽകുന്നതിന് പകരമാണ് സംവിധാനങ്ങളെ മറികടന്നുള്ള എഡിജിപിയുടെ കത്ത്.

അതേസമയം, ആർഎസ്എസ് ബന്ധം ഉൾപ്പെടെ ഗുരുതരമായ ആരോപണം നേരിടുന്ന എഡിജിപി എംആർ അജിത് കുമാറിനെ മാറ്റുന്ന കാര്യത്തിൽ ഇന്ന് സിപിഎമ്മിൽ ഇന്ന് ചർച്ച നടക്കും. ഭൂരിപക്ഷം അംഗങ്ങൾക്കും അജിത് കുമാർ തുടരുന്നതിൽ എതിർപ്പുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി എടുക്കുന്ന നിലപാടും നിർണ്ണായകമാകും.

The post എന്നെ കുറിച്ച് അന്വേഷണം നടത്തുന്ന സംഘത്തിലെ കീഴുദ്യോഗസ്ഥർ എനിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ല; വിചിത്രമായ കത്ത് നൽകി എഡിജിപി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/ncaUg7u
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍