എഡിജിപി എം ആർ അജിത്കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതികൾ ; അന്വേഷണമില്ലെന്ന് വിജിലൻസ്

സംസ്ഥാന എഡിജിപി എം ആർ അജിത്കുമാറിനെതിരായി ലഭിച്ചിട്ടുള്ള വിവിധ അനധികൃത സ്വത്ത് സമ്പാദന പരാതികളിൽ അന്വേഷണം നടത്തേണ്ടതില്ലെന്ന് വിജിലൻസ്. നേരിട്ട് ലഭിച്ച പരാതികളിൽ അന്വേഷണം വേണ്ടെന്നാണ് വിജിലൻസ് നിലപാട്.

നിലവിൽ അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ അന്വേഷണത്തിന് പ്രത്യേക സംഘമുള്ളതിനാൽ വിജിലൻസ് ഇടപെടലിന്റെ ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. അന്വേഷണം വേണമെങ്കിൽ സംസ്ഥാന സർക്കാർ നിർദേശിക്കട്ടെയെന്നും വിജിലൻസ് വ്യക്തമാക്കി.

അതേസമയം, നേരത്തെ പരാതികളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അതിനുശേഷമാണ് അന്വേഷണം വേണ്ടെന്ന നിലപാടിലേക്കെത്തിയത്. എന്നാൽ, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി മുഖ്യമന്ത്രിക്ക് നൽകിയ ശുപാർശയിൽ ഇതുവരെ തീരുമാനമായിട്ടില്ല.

The post എഡിജിപി എം ആർ അജിത്കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതികൾ ; അന്വേഷണമില്ലെന്ന് വിജിലൻസ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/ELBat3b
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍