
എഡിജിപി എം.ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പിഎസ് പി. ശശി എന്നിവർക്കെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ പി വി അൻവർ എംഎൽഎ ഇന്ന് പാർട്ടിക്ക് പരാതി നൽകും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററെ നേരിട്ടുകണ്ടാണ് പരാതി നൽകുക.
മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ പകർപ്പ് സംസ്ഥാന സെക്രട്ടറിക്ക് നൽകാനാണ് ഈ നിർണ്ണായക കൂടിക്കാഴ്ച. മുഖ്യമന്ത്രി തനിക്ക് വിഷയത്തിൽ സമഗ്രമായ അന്വേഷണം ഉറപ്പുനൽകിയെന്നും സിപിഎം സംഘടനാ തലത്തിൽ പ്രശ്നം പരിശോധിക്കണമെന്നും അൻവർ ആവശ്യപ്പെടും.
അതേസമയം, പി ശശി സൂപ്പർ മുഖ്യമന്ത്രി ചമയുന്നു എന്ന പരാതി ഏറെക്കാലമായി സിപിഎമ്മിന് അകത്തുണ്ട്. ഇതേ വികാരം തന്നെയായിരിക്കും പി വി അൻവർ പാർട്ടിയെ അറിയിക്കുക. അൻവറിന്റെ പരാതി വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിക്കും.
The post എഡിജിപി അജിത് കുമാർ, പി ശശി എന്നിവർക്കെതിരെ ഇന്ന് പാർട്ടിക്ക് പരാതി നൽകാൻ പിവി അൻവർ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/hgqIB8e
via IFTTT
0 അഭിപ്രായങ്ങള്‍