
ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ആരോപണ വിധേയനായ എഡിജിപി എംആർ അജിത്കുമാർ. ഇതൊരു സ്വകാര്യ സന്ദർശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നൽകി.
സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും വിശദീകരണത്തിൽ അദ്ദേഹം പറയുന്നു . പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ് എസ് ക്യാംപിനിടെ ആയിരുന്നു കൂടിക്കാഴ്ച. 2023 മെയ് മാസത്തിലാണ് ദത്താത്രേയ ഹോസബലയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്.
ഇവിടേക്ക് ആർഎസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്പെഷ്യൽ ബ്രാഞ്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, തൃശൂർ പൂരം കലക്കാനായിരുന്നു ഈ കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം.
The post ആർ എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് സ്വകാര്യ സന്ദർശനം; സമ്മതിച്ച് എഡിജിപി എംആർ അജിത്കുമാർ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/EZqdJi3
via IFTTT
0 അഭിപ്രായങ്ങള്‍