
മലയാള സിനിമ മേഖലയിലെ പുതിയ സംഘടനയ്ക്ക് പിന്തുണയുമായി സംവിധായകൻ വിനയൻ. സംവിധായകനായ ആഷിഖ് അബു, ലിജോ ജോസ് ഉൾപ്പെടെയുള്ളവർ ചേർന്ന് രൂപീകരിക്കുന്ന പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിൽ ചേരുമെന്ന് വിനയൻ പറഞ്ഞു.
തികച്ചും നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമാ സംഘടന നല്ലതാണ്. സംഘടനകളെ ഹൈജാക് ചെയ്ത് നേതാക്കൾ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുന്ന അവസ്ഥ മാറണമെന്നും വിനയൻ പറഞ്ഞു.
ജൂനിയർ ആർട്ടിസ്റ്റുകളെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന സംഘടന ആവണം. ഇപ്പോൾ നിർമ്മാതാക്കളുടെ സംഘടനയിൽ അംഗമാണ്. സംവിധായകൻ എന്ന നിലയിൽ പുതിയ സംഘടനയുമായി ചേരുന്ന കാര്യം ആലോചിക്കുമെന്നും വിനയൻ കൂട്ടിച്ചേർത്തു.
അതേസമയം, പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലുള്ള സംഘടനയിൽ സംവിധായകരായ ആഷിഖ് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരാണുള്ളത്. സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവർത്തകർക്ക് നൽകി തുടങ്ങി.
The post പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിന് പിന്തുണയുമായി സംവിധായകൻ വിനയൻ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/0VsLD1i
via IFTTT
0 അഭിപ്രായങ്ങള്‍