ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കൊച്ചിയിൽ 24കാരി കുഴഞ്ഞ് വീണ് മരിച്ചു

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24കാരി കുഴഞ്ഞുവീണു മരിച്ചു. കൊച്ചി എളമക്കരയിൽ ആർഎംവി റോഡ് ചിറക്കപ്പറമ്പിൽ ശാരദ നിവാസിൽ വി.എസ്. രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് മരിച്ചത്. ട്രേഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

സംഭവം നടന്ന ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു . വയനാട് സ്വദേശിനിയാണ് അരുന്ധതി. എട്ട് മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേ​​ഹം വയനാട്ടിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും.

The post ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കൊച്ചിയിൽ 24കാരി കുഴഞ്ഞ് വീണ് മരിച്ചു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/SuYn0pI
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍