തെലങ്കാനയിൽ മയിലിനെ കറിവെച്ച വീഡിയോ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ക്കെതിരെ കേസ്

രാജ്യത്തെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂൾ 1 വിഭാഗത്തിലുൾപ്പെട്ട ജീവിയായ മയിലിനെ കറിവെച്ച വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസ്. തെലങ്കാനയിലെ സിരിസില ജില്ലക്കാരനായ പ്രണയ് കുമാറിനെതിരെയാണ് നടപടി.

ഇയാൾ യൂ ട്യൂബിൽ പോസ്റ്റ് ചെയ്ത ഇതിന്റെ വീഡിയോ നീക്കം ചെയ്യും. പരമ്പരാഗത മയിൽ കറിയെന്ന പേരിലാണ് കോഡം പ്രണയ് കുമാർ വീഡിയോ യുട്യൂബിൽ പങ്കുവച്ചത്. മുൻപ് കാട്ടുപന്നിയെ കൊന്ന് കറിവയ്ക്കുന്ന വീഡിയോ ഇയാൾ പുറത്ത് വിട്ടിരുന്നതായി ആരോപണമുണ്ട്. പ്രണയ് കുമാറിനെതിരെ കേസ് എടുത്തതായും ഇതുപോലെയുള്ള നടപടികൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിരിസില എസ് പി അഖിൽ മഹാജൻ പറയുന്നു.

ഇതിന്റെ വിഡിയോ വലിയ രീതിയിൽ വിവാദമായതിന് പിന്നാലെ ഒളിവിൽ പോയ പ്രണയ് കുമാറിനെ നീണ്ടുനിന്ന തെരച്ചിലിന് ശേഷമാണ് തെലങ്കാന പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഇയാൾ മയിൽ കറി വച്ച സ്ഥലവും പൊലീസ് പരിശോധിച്ചിരുന്നു. മയിലിനെ കൊല്ലുന്നത് കുറഞ്ഞത് മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് .

The post തെലങ്കാനയിൽ മയിലിനെ കറിവെച്ച വീഡിയോ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ക്കെതിരെ കേസ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/EysFBPN
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍