കാഫിർ വിവാദത്തിനു പിന്നില്‍ അടിമുടി സിപിഎമ്മുകാർ ; എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല: ഷാഫി പറമ്പിൽ

തെരഞ്ഞെടുപ്പ് സമയം വടകരയിൽ വളരെ വിവാദമായ കാഫിർ സ്ക്രീൻ ഷോട് ആദ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി കോൺഗ്രസ് എംപി ഷാഫി പറമ്പില്‍ രംഗത്ത്.

വിഷയത്തിൽ കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്. വിവാദത്തിനു പിന്നില്‍ അടിമുടി സിപിഎമ്മുകാരാണ് . എന്നാൽ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. നിയമനടപടി തുടരും. വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്.

ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം ചെയ്യില്ല. സിപിഎം.പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റ ബുദ്ധിയിൽ തോന്നിയതായി എനിക്ക് തോന്നുനില്ല.പാർട്ടി പങ്കുള്ളതിനാൽ അന്വേഷണം വൈകുന്നുവെന്നും അദ്ദേഹം ആരോപിച്ചു

The post കാഫിർ വിവാദത്തിനു പിന്നില്‍ അടിമുടി സിപിഎമ്മുകാർ ; എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല: ഷാഫി പറമ്പിൽ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/LK4BtPE
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍