തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ഹര്‍ജി; കങ്കണയ്ക്ക് നോട്ടീസ് അയച്ച് ഹിമാചൽ ഹൈക്കോടതി

തന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക കാരണമില്ലാതെ തെറ്റായി നിരസിച്ചു എന്ന് ചൂണ്ടിക്കാട്ടി മാണ്ഡി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള കിന്നൗര്‍ സ്വദേശി ലായക് റാം നേഗിയുടെ ഹര്‍ജിയില്‍ കങ്കണ റണാവത്തിന് ഹിമാചല്‍ ഹൈക്കോടതി നോട്ടീസ് അയച്ചു.

റിട്ടേണിംഗ് ഓഫീസര്‍ (ഡെപ്യൂട്ടി കമ്മീഷണര്‍, മാണ്ഡി) താൻ നൽകിയ പത്രിക തെറ്റായി നിരസിച്ചതാണെന്നാണ് ഹര്‍ജിക്കാരനായ ലായക് റാം നേഗിയുടെ വാദം. അതുകൊണ്ടുതന്നെ മണ്ഡലത്തിൽ നിന്നുള്ള കങ്കണ റണാവത്തിന്റെ വിജയം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

ഈ ഹർജി പരിഗണിക്കവെയാണ് കങ്കണ റണാവത്തിന് നോട്ടീസ് അയയ്ക്കാൻ ബുധനാഴ്ച കോടതി നിർദ്ദേശിച്ചത്. ഓഗസ്റ്റ് 21നകം മറുപടി നല്‍കണമെന്നാണ് ജസ്റ്റിസ് ജ്യോത്സ്ന റേവാള്‍ കങ്കണ റണാവത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

The post തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ഹര്‍ജി; കങ്കണയ്ക്ക് നോട്ടീസ് അയച്ച് ഹിമാചൽ ഹൈക്കോടതി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/DcCS9nB
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍