
അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിലെ അപൂർവ നേട്ടം സ്വന്തമാക്കി ലയണൽ മെസ്സി. എക്കാലത്തെയും കൂടുതൽ ഗോൾ നേടിയവരിൽ മെസ്സി രണ്ടാമതെത്തി. 108 അന്താരാഷ്ട്ര ഗോളുകൾ നേടിയ ഇറാൻ മുൻ താരം അലി ദേയിയെ മെസ്സി പിന്നിലാക്കിയാണ് 186 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 109 ഗോളുകളുമായി മെസ്സി രണ്ടാമതെത്തുന്നത് .
ഇപ്പോഴും കളി തുടരുന്ന പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ 212 മത്സരങ്ങളിൽ നിന്ന് 130 ഗോളുമായി ഈ പട്ടികയിൽ ഒന്നാമതുണ്ട്. ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇന്ത്യയുടെ സുനിൽ ഛേത്രിയാണ് നാലാമത്. 151 മത്സരങ്ങൾ കളിച്ച ഛേത്രി 94 ഗോളുകൾ അടിച്ചുകൂട്ടി.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ 38 മത്സരങ്ങൾ കളിച്ച മെസ്സി 14-ാം ഗോളുകൾ വലയിലാക്കി. ഈ കോപ്പ അമേരിക്ക സെമി ഫൈനലിൽ അർജന്റീന എതിരല്ലാത്ത രണ്ട് ഗോളുകൾക്ക് കാനഡയെ കീഴടക്കി. ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റിൽ മെസ്സി ആദ്യ ഗോളാണ് വലയിലെത്തിച്ചത്.
The post അന്താരാഷ്ട്ര ഫുട്ബോളിൽ എക്കാലത്തെയും കൂടുതൽ ഗോൾ നേടിയവരിൽ മെസ്സി രണ്ടാമൻ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/cM5Pk3p
via IFTTT
0 അഭിപ്രായങ്ങള്‍