
അമേരിക്കയുടെ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വെടിവെയ്പ്പ്. പെൻസിൽവാനിയയിൽ കഴിഞ്ഞ ദിവസം നടന്ന ഒരു പ്രചാരണ റാലിക്കിടെയാണ് സംഭവം. വലത് ചെവിക്ക് പരിക്കേറ്റ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ വേദിയിൽ നിന്ന് സുരക്ഷിതമായി മാറ്റി.
ആക്രമണത്തിൽ ട്രംപിൻ്റെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്. രക്തം മുഖത്ത് പടർന്ന ഇദ്ദേഹത്തിന്റെ ചിത്രങ്ങളും സംഭവത്തിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ധാരാളം ആളുകൾ പങ്കെടുത്ത റാലിക്കിടെയാണ് ആക്രമണം നടന്നത്.
ഇദ്ദേഹത്തിനെതിരെ വെടിയുതിർത്ത സംഘത്തിലെ ഒരാളെ സുരക്ഷാ സേന വധിച്ചതായാണ് റിപ്പോർട്ട്. ട്രംപ് ഇപ്പോൾ സുരക്ഷിതനാണെന്ന് സുരക്ഷാ സേന അറിയിച്ചു. ട്രംപ് പങ്കെടുത്ത ചടങ്ങിന് സമീപത്ത് നിന്നും വെടിവെപ്പിൻ്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ട്രംപ് സുരക്ഷിതനാണെന്നും അദ്ദേഹത്തിൻ്റെ സംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.
The post തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപിന് നേരെ വെടിവെയ്പ്പ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/XF5fKHE
via IFTTT
0 അഭിപ്രായങ്ങള്‍