
ഇന്ത്യയുടെ ബാഡ്മിൻ്റൺ ഇതിഹാസം പിവി സിന്ധു ഈ വര്ഷം നടക്കുന്ന പാരീസ് ഒളിമ്പിക്‌സിൽ തൻ്റെ മൂന്നാമത്തെ മെഡൽ നേടുന്നതിൻ്റെ തയ്യാറെടുപ്പിലാണ്. മുൻ രണ്ട് ഒളിമ്പിക്സിലും സിന്ധു മെഡലുകൾ നേടിയിരുന്നു. 2016ലെ റിയോ ഡി ജനീറോ ഒളിമ്പിക്‌സിൽ വെള്ളി മെഡലും 2020 ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലവും നേടി പിവി സിന്ധു.
ഇത്തവണ പാരീസിൽ ഇന്ത്യയെ സിന്ധു പ്രതിനിധീകരിക്കുന്നത് രാജ്യത്തെ ഏറ്റവും പ്രശസ്തരും പരിചയസമ്പന്നരുമായ അത്‌ലറ്റുകളിൽ ഒരാളായാണ്. ഒരു രാജ്യത്തെ ജനത മുഴുവൻ പ്രതീക്ഷയർപ്പിക്കുന്ന മത്സരാർഥികളിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് പി വി സിന്ധു. 2016-ലെ റിയോ ഒളിമ്പിക്‌സിലെ ചരിത്ര വെള്ളി മെഡൽ നേട്ടത്തിന് ശേഷം സിന്ധുവിൻ്റെ കരിയർ ഉയർന്നു കൊണ്ടിരിക്കുകയാണ്.
കരിയറിന്റെ തുടക്കകാലത്ത് ആദ്യമായി സിന്ധു ഒളിമ്പിക്സിൽ പങ്കെടുക്കാൻ വന്നപ്പോൾ എതിർ താരങ്ങളുടെ പരിഹാസങ്ങളും അവഗണനയും ഒരുപാട് അനുഭവിക്കേണ്ടി വന്നിരുന്നു. പക്ഷെ തന്റെ ശത്രുക്കളോട് പൊരുതി, മഹത്തായ ഇവൻ്റിലേക്ക് മുന്നേറാൻ താരത്തിന് അധിക സമയം വേണ്ടി വന്നില്ല.
സിന്ധുവിനെപറ്റി പരിശീലകൻ പ്രകാശ് പദുക്കോൺ പറയുന്നത് ഇങ്ങനെ:
“ പിവി സിന്ധു അടുത്തിടെ മികച്ച ഫോമിലായിരുന്നില്ല , ഇത് അവളുടെ മേലുള്ള സമ്മർദ്ദം കുറച്ചേക്കാം. പ്രതീക്ഷകൾ കുറവാണ്, ഒരുപക്ഷെ ഇത്തവണ ക്വാർട്ടർ ഫൈനലിൽ എത്തുന്നത് പോലും പോസിറ്റീവായി കാണപ്പെടും. എന്നാൽ ഞാൻ അതിനപ്പുറത്തേക്ക് നോക്കുകയാണ്.
സിന്ധുവിന് തന്റെ ഫോം വീണ്ടെടുക്കാൻ കഴിയുമെങ്കിൽ, ഇപ്പോൾ പരിശീലനത്തിൽ ചെയ്യുന്നത് പോലെ, മുൻ ടൂർണമെൻ്റുകളെ അപേക്ഷിച്ച് കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാൻ കരുതുന്നു, മാത്രമല്ല ഒളിമ്പിക്സിലെ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിലും സിന്ധുവിന് ഒരു നേട്ടമുണ്ട്. ഒളിമ്പിക്‌സ് മെഡലുകൾ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങൾ അവളെ ഓർമ്മിപ്പിക്കുന്നു, അന്തിമഫലം നല്ലതായിരിക്കും,” പദുക്കോൺ പറഞ്ഞു.
The post പാരിസ് ഒളിമ്പിക്സ്; മൂന്നാം മെഡൽ നേടാനുള്ള തയ്യാറെടുപ്പിൽ പിവി സിന്ധു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/m0zcUlZ
via IFTTT
0 അഭിപ്രായങ്ങള്‍