ചികിത്സയ്ക്കെത്തിയ രോഗി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ലിഫ്റ്റിൽ കുടുങ്ങി; കണ്ടെത്തിയത് രണ്ടു ദിവസത്തിന് ശേഷം

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്‌ക്കെത്തിയ രോഗി രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങി. തിരുമല സ്വദേശിയായ രവീന്ദ്രൻ നായർ ആണ് ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റ് കയറിയ രോഗിയെ ഇന്ന് രാവിലെ ആറുമണിക്കാണ് കണ്ടെത്തിയത്.

മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് കുടുങ്ങിയത്. ഇദ്ദേഹത്തെ കാണാതായെന്ന് കാട്ടി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോഴായിരുന്നു രവീന്ദ്രൻ നായരെ ലിഫ്റ്റിനുള്ളിൽ കണ്ടത്. പിന്നാലെ രവീന്ദ്രൻ നായരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

അതേസമയം, ഈ ലിഫ്റ്റിന് തകരാർ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് കുടുംബത്തിൻറെ ആരോപണം. പക്ഷെ ഇത് സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വാദം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പ്രതികരിച്ചു.

The post ചികിത്സയ്ക്കെത്തിയ രോഗി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ലിഫ്റ്റിൽ കുടുങ്ങി; കണ്ടെത്തിയത് രണ്ടു ദിവസത്തിന് ശേഷം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/2nIDrHP
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍