കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ് ബസിൽ സിഗരറ്റ് കടത്ത്; സിഗരറ്റിനെ കുറിച്ച് അറിയില്ലെന്ന് കണ്ടക്ടർ

ബെംഗളൂരു- കോഴിക്കോട് കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ് ബസിൽ സിഗരറ്റ് കടത്ത്. കഴിഞ്ഞ ദിവസമാണ് സംഭവം. എണ്‍പത് പാക്കറ്റ് സിഗരറ്റ് കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗമാണ് പിടികൂടിയത്.

ഇവ പിന്നീട് സംസ്ഥാന എക്സൈസ് വകുപ്പിന് കൈമാറി. ബസിനുള്ളിൽ ഉണ്ടായിരുന്ന ബാഗിനകത്താണ് സിഗരറ്റ് കണ്ടെത്തിയത്. എന്നാൽ ഈ ബാഗ് ആരുടേതാണെന്ന് വ്യക്തമല്ല. സിഗരറ്റിനെ കുറിച്ച് അറിയില്ലെന്നാണ് കണ്ടക്ടർ വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

പക്ഷെ ബസിൽ നിയമ വിരുദ്ധമായ കാര്യങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തി നടപടിയെടുക്കേണ്ടത് കണ്ടക്ടറാണെന്ന നിലപാടിലാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം. അതുകൊണ്ടുതന്നെ കണ്ടെക്ടര്‍ക്കെതിരെ വിജിലന്‍സ് ഇൻസ്‌പെക്ട‍ർ വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് ശുപാര്‍ശ നല്‍കി.

The post കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ് ബസിൽ സിഗരറ്റ് കടത്ത്; സിഗരറ്റിനെ കുറിച്ച് അറിയില്ലെന്ന് കണ്ടക്ടർ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/dLD9KmU
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍