നരേന്ദ്രമോദി തന്‍റെ പ്രിയപ്പെട്ട ചാര സോഫ്റ്റ് വെയർ ഫോണിലേക്ക് അയച്ചതിൽ നന്ദി: കെ സി വേണു​ഗോപാൽ

തന്റെ ഫോണിലെ വിവരങ്ങൾ ചാര സോഫ്റ്റ് വെയർ ഉപയോ​ഗിച്ച് ചോർത്താൻ ശ്രമമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. താൻ ഉപയോ​ഗിക്കുന്ന ഐഫോണിലെ വിവരങ്ങളാണ് ചോർത്താൻ ശ്രമിച്ചതെന്നും ഈ വിവരം ആപ്പിൾ ഔദ്യോ​ഗികമായി ഇ മെയിൽ വഴി അറിയിച്ചെന്നും കെ സി വേണുഗോപാൽ ആരാഞ്ഞു .

ഇതിന്റെ തെളിവായി ആപ്പിൾ അയച്ച ഇ മെയിലും കെ സി പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ പ്രിയപ്പെട്ട ചാര സോഫ്റ്റ് വെയർ ഫോണിലേക്ക് അയച്ചതിൽ നന്ദിയെന്നും അദ്ദേഹം പരിഹസിച്ചു. മോദി സർക്കാർ നിയമവിരുദ്ധമായി രാഷ്ട്രീയ എതിരാളികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയാണെന്നും, പല്ലും നഖവും ഉപയോ​ഗിച്ച് എതിർക്കുമെന്നും കെ സി പറഞ്ഞു.

സംഭവത്തിൽ സ്വീകരിക്കേണ്ട തുടർ നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും പാർലമെന്‍റിൽ ഉൾപ്പെടെ ശക്തമായി ഉന്നയിക്കുമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി വ്യക്തമാക്കി.

The post നരേന്ദ്രമോദി തന്‍റെ പ്രിയപ്പെട്ട ചാര സോഫ്റ്റ് വെയർ ഫോണിലേക്ക് അയച്ചതിൽ നന്ദി: കെ സി വേണു​ഗോപാൽ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/kaIKx7P
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍