
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ വലിയ പരാജയത്തിന് കാരണം പാര്‍ട്ടിക്കുള്ളിൽ നിന്നുതന്നെയുള്ള വോട്ടുകളിലെ ചോര്‍ച്ചയെന്ന് സിപിഎം സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. മണ്ഡലാടിസ്ഥാനത്തില്‍ സമഗ്ര പരിശോധന നടത്താന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
വലിയ രീതിയിൽ വോട്ടുചോര്‍ച്ചയുണ്ടായ സ്ഥലങ്ങളിൽ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയമിക്കാന്‍ സാധ്യതയുണ്ട്. തിരുത്തല്‍ നടപടിയ്ക്ക് മാര്‍ഗരേഖ ഉണ്ടാക്കാനും നിര്‍ദേശമുയര്‍ന്നിട്ടുണ്ട്.
അതേസമയം പാര്‍ട്ടി കേഡര്‍ വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നായിരുന്നു നേരത്തെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ ഉള്‍പ്പെടെ വിശദീകരിച്ചിരുന്നത്. പക്ഷെ വന്‍തോതില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നെന്ന സംശയമാണ് സിപിഎം സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരിക്കുന്നത്. ഇത് വിശദമായി പരിശോധിക്കും.
The post പരാജയ കാരണം പാര്‍ട്ടി വോട്ടുകളിലെ ചോര്‍ച്ച; മണ്ഡലാടിസ്ഥാനത്തില്‍ സമഗ്ര പരിശോധന നടത്താന്‍ സിപിഎം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/r4WXy3A
via IFTTT
0 അഭിപ്രായങ്ങള്‍