ബംഗാളില്‍ സിപിഎമ്മിന് സംഭവിച്ചതാണ് കണ്ണൂരിലും നടക്കുന്നത്; സിപിമ്മിന്റെ മരണം അനിവാര്യം: കെ എം ഷാജി

കണ്ണൂരില്‍ സിപിഎമ്മിന്റെ പതനം സംഭവിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. പശ്ചിമ ബംഗാളില്‍ സിപിഎമ്മിന് സംഭവിച്ചതാണ് കണ്ണൂരിലും നടക്കുന്നത്. പാര്ട്ടിയുടെ കേഡറുകള്‍ ആത്മ പരിശോധന നടത്തണം. സിപിമ്മിന്റെ മരണം അനിവാര്യമാണെന്നും കെ എം ഷാജി പറഞ്ഞു.

സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗമായ മനുവിന്റെ വെളിപ്പെടുത്തലോടെ പി ജയരാജനും വിശുദ്ധനല്ലായെന്ന് തെളിഞ്ഞു. സിപിഎം എന്ന കപ്പല്‍ മുങ്ങാന്‍ പോകുന്നു എന്നതിന്റെ തെളിവാണ് പി ജയരാജനെതിരായ ആരോപണങ്ങള്‍ എന്നും കെ എം ഷാജി വിമര്‍ശിച്ചു. മനുവിന്റെ ധൈര്യത്തെ അഭിനന്ദിക്കണമെന്നും കെ എം ഷാജി പ്രതികരിച്ചു.

അതേസമയം ,കഴിഞ്ഞ ദിവസങ്ങളില്‍ പി ജയരാജന്‍, ജയരാജന്റെ മകന്‍ ജെയിന്‍ രാജ്, ഡിവൈഎഫ്‌ഐ നേതാവ് ഷാജര്‍ എന്നിവര്‍ക്കെതിരെ മനുതോമസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്കായിരുന്നു തിരികൊളുത്തിയത്.

The post ബംഗാളില്‍ സിപിഎമ്മിന് സംഭവിച്ചതാണ് കണ്ണൂരിലും നടക്കുന്നത്; സിപിമ്മിന്റെ മരണം അനിവാര്യം: കെ എം ഷാജി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/VymlqJZ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍