
പ്രശസ്ത ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദന്‍ ഗുരുവായൂരില്‍ വിവാഹിതയായി. ഇന്നു പുലര്‍ച്ചെ നടന്ന ചടങ്ങിൽ ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്ത്.
ഒരു മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട രണ്ടുപേരും പിന്നീട് വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. മുല്ല എന്ന ദിലീപ് നായകനായ സിനിമയിലൂടെ പ്രേക്ഷക ഇഷ്ടം നേടിയെടുത്ത നടിയാണ് മീര നന്ദൻ.
മീര നിലവിൽ സിനിമയിൽ സജീവമായിരുന്നില്ല. പക്ഷെ സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം വിശേഷങ്ങള്‍ എന്നും മീര പങ്കുവച്ചിരുന്നു. അടുത്തിടെ മീര വിവാഹിതയാകാൻ പോകുന്ന വിവരം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരുന്നു.
The post നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദന്‍ വിവാഹിതയായി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/v528oqb
via IFTTT
0 അഭിപ്രായങ്ങള്‍