
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ പ്രതിഷേധത്തിനിടെ ഈരാജ്യ തലസ്ഥാനമായ ഡൽഹിയിൽ സംഘർഷം. യൂത്ത് കോൺഗ്രസ് ഡാംഘടിപ്പിച്ച മാർച്ചിനിടെ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. ഇതിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉള്‍പ്പെടെയുള്ള നേതാക്കൾക്ക് പരിക്കേറ്റു.
അതേസമയം നീറ്റ് പരീക്ഷ തട്ടിപ്പിൽ രണ്ട് പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്‍റെ രാജി ആവശ്യം ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് ദില്ലിയിൽ മാർച്ച് നടത്തിയത്. സംഘടനയുടെ ദേശീയ അധ്യക്ഷൻ ബി വി ശ്രീനീവാസ് നേതൃത്വം നൽകിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തിചാര്‍ജ് നടത്തിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
The post ഡൽഹിയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം; രാഹുൽ മാങ്കൂട്ടത്തിൽ ഉള്‍പ്പെടെയുള്ള നേതാക്കൾക്ക് പരിക്ക് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/5HfIQvy
via IFTTT
0 അഭിപ്രായങ്ങള്‍