ചോർച്ച; അയോധ്യ രാമക്ഷേത്ര ശ്രീകോവിലിൽ മഴ വെള്ളം വീഴുന്നു

നിർമ്മാണവും പ്രാണപ്രതിഷ്ഠയും പൂർത്തിയാക്കി അടുത്ത ആറ് മാസത്തിനുള്ളിൽ അയോധ്യ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ചോ‍ർച്ച ഉള്ളതായി മുഖ്യപുരോഹിതൻ. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിൽ ചോരുന്നതായി മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു.

മഴ പെയ്താൽ ക്ഷേത്രത്തിനുള്ളിൽ നിന്നും വെള്ളം പുറത്ത് പോകാൻ വഴികളില്ലെന്നും ഈ വിവരം പ്രാധാന്യത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഴ ശക്തമായാൽ ക്ഷേത്രത്തിലെ ആരാധന മുടങ്ങും. നിർമ്മാണത്തിൽ എന്ത് പോരായ്മയാണുണ്ടായതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ അയോധ്യയിലേക്കുള്ള വിമാനം, ട്രെയിന്‍, ബസ് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.

The post ചോർച്ച; അയോധ്യ രാമക്ഷേത്ര ശ്രീകോവിലിൽ മഴ വെള്ളം വീഴുന്നു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/RoHBD2d
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍