റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി; 9കാരന്‍ മരിച്ച സംഭവം, മുത്തശ്ശിയും മരിച്ചു

മലപ്പുറം ജില്ലയിലെ തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റ മുത്തശ്ശിയും മരണപ്പെട്ടു . കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.

ആസിയയുടെ മൂത്ത മകനായ അബ്ദുൽ ഗഫൂറിന്റെ മകനാണ് കഴിഞ്ഞ ദിവസം മരണപ്പെട്ട മുഹമ്മദ് സിനാൻ. ആസിയയുടെ മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

The post റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി; 9കാരന്‍ മരിച്ച സംഭവം, മുത്തശ്ശിയും മരിച്ചു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/QEdiK4D
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍