
കാഞ്ചന 4 ൽ ഹിറ്റ് നായിക മൃണാൾ താക്കൂർ സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. എന്നാൽ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. മൃണാളിന്റെ തമിഴ് അരങ്ങേറ്റചിത്രം കൂടിയായിരിക്കും കാഞ്ചന 4.
നായകൻ തന്നെയായ രാഘവ ലോറൻസാണ് തിരക്കഥയൊരുക്കി ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ പൂർത്തിയായെന്നും ഷൂട്ട് സെപ്തംബറിൽ ആരംഭിച്ചേക്കുമെന്നുമാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.
അതേസമയം കാഞ്ചനയുടെ ആദ്യ രണ്ട് ഭാഗങ്ങൾക്ക് ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നുവെങ്കിലും അവസാനത്തെ ഭാഗം തിയേറ്ററിൽ വിജയിച്ചിരുന്നില്ല.
2011-ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന് ശേഷം 2015-ലാണ് കാഞ്ചന 2 റിലീസ് ചെയ്യുന്നത്. ഇതിൽ രാഘവന്റെ നായികമാരായത് തപ്‌സി പന്നു, നിത്യ മേനോൻ എന്നിവരാണ്. 2019 -ൽ പുറത്തിറങ്ങിയ കാഞ്ചന 3യിൽ ഓവിയ, വേദിക എന്നിവരും പ്രധാന താരങ്ങളായി അണിനിരന്നു.
The post ‘കാഞ്ചന 4’; രാഘവ ലോറൻസിന് നായികയായി മൃണാൾ താക്കൂർ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/ygdmseH
via IFTTT
0 അഭിപ്രായങ്ങള്‍