നവകേരള ബസ് ;ഗരുഡ പ്രീമിയം സര്‍വീസ് വിജയവും ലാഭകരവുമെന്ന് കെഎസ്ആര്‍ടിസി

നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ്സിന്റെ ഗരുഡ പ്രീമിയം സര്‍വീസ് വിജയവും ലാഭകരവുമാണെന്ന് കെഎസ്ആര്‍ടിസി. ഈ മാസം അഞ്ചിനാണ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് ഗരുഡ പ്രീമിയം സര്‍വീസ് ആരംഭിച്ചത്. ബസില്‍ ഇപ്പോള്‍ വേണ്ടത്ര യാത്രക്കാരില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പക്ഷെ ഈ അപവാദങ്ങളെല്ലാം അസത്യമാണെന്നും സര്‍വീസ് ലാഭകരമാണെന്നുമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ വാദം. പത്തു ദിവസത്തില്‍ കിലോ മീറ്ററിന് 63.27 രൂപ കളക്ഷന്‍ നേടി. പൊതുവേ യാത്രക്കാര്‍ കുറവായ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പ്രതിദിനം കിലോ മീറ്ററിന് 60.77 രൂപ മുതല്‍ 85.26 രൂപ വരെ കളക്ഷന്‍ നേടി.

ഇതിനോടകം 450ല്‍ കുടുതല്‍ യാത്രക്കാര്‍ ഗരുഡ പ്രീമിയം സര്‍വീസില്‍ യാത്ര ചെയ്തു. ഇപ്പോള്‍ പ്രതിദിനം 46,000 രൂപയ്ക്കു മുകളില്‍ വരുമാനം ബസ്സില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

നവകേരള യാത്രയില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും യാത്ര ചെയ്ത ആഡംബര ബസ് പിന്നീട് കെഎസ്ആര്‍ടിസിക്ക് കൈമാറുകയായിരുന്നു. കെഎസ്ആര്‍ടിസി ഈ ബസ്സുപയോഗിച്ച് ബെംഗളൂരുവിലേക്ക് ഗരുഡ പ്രീമിയം സര്‍വീസ് ആരംഭിക്കുകയായിരുന്നു.

The post നവകേരള ബസ് ;ഗരുഡ പ്രീമിയം സര്‍വീസ് വിജയവും ലാഭകരവുമെന്ന് കെഎസ്ആര്‍ടിസി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/AI71TRL
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍