ഇ പി ജയരാജനെതിരെ നടപടി എടുത്താൽ സിപിഎം തകർന്നടിയും: കെ സുധാകരൻ

സംസ്ഥാനത്തെ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെതിരെ നടപടി എടുത്താൽ സിപിഎം തകർന്നടിയുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാ രഹസ്യങ്ങളും അറിയുന്നയാളാണ് ഇ പി ജയരാജൻ. അതിനാൽ സിപിഎം ഒരിക്കലും ഇപിക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും കെ സുധാകരൻ ഒരു ചാനൽ പരിപാടിയിൽ പറഞ്ഞു.

ഇ പി ജയരാജൻ നൽകിയ ഗൂഢാലോചന പരാതിയിൽ ബിജെപി ശോഭ സുരേന്ദ്രനൊപ്പം തന്നെ രണ്ടാം കക്ഷിയാക്കിയതോടെ തന്നെ കേസ് പൊളിഞ്ഞെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു. ഒരു ബന്ധവും ഇല്ലാത്ത രണ്ട് പേരെ കൂട്ടിക്കെട്ടാൻ ശ്രമിച്ചാൽ ഒരിക്കലും നടക്കില്ലെന്നും സുധാകരൻ പ്രതികരിച്ചു.

The post ഇ പി ജയരാജനെതിരെ നടപടി എടുത്താൽ സിപിഎം തകർന്നടിയും: കെ സുധാകരൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/A0Qjpn4
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍