
ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി വയനാട്ടിൽ മാവോയിസ്റ്റുകൾ. ജില്ലയിലെ കമ്പമലയിൽ വീണ്ടുമെത്തിയ മാവോയിസ്റ്റുകളാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ 6.15 ഓടെയാണ് മാവോയിസ്റ്റ് സംഘം ഇവിടെ എത്തിയത്.
ഏകദേശം 20 മിനിറ്റോളം അവർ പ്രദേശത്തെ തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഈ സംഘത്തിൽ നാല് പുരുഷന്മാരാണുണ്ടായിരുന്നത്. രണ്ടു പേരുടെ കയ്യിൽ ആയുധങ്ങളും ഉണ്ടായിരുന്നു. സിപി മൊയ്തീൻ സംഘത്തിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. തൊഴിലാളികൾ താമസിക്കുന്ന പാടിയോട് ചേർന്ന ജങ്ഷനിലാണ് മാവോയിസ്റ്റുകൾ എത്തിയത്.
The post ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി വയനാട്ടിൽ മാവോയിസ്റ്റുകൾ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/gNVjUSM
via IFTTT
0 അഭിപ്രായങ്ങള്‍