രാജ്യത്ത് ഇന്ത്യാ മുന്നണി അധികാരത്തിൽ വരും; കേരളത്തിൽ യുഡിഎഫ് 20 സീറ്റുകളും നേടും: രമേശ് ചെന്നിത്തല

കേരളത്തിൽ സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണെന്നും ഭരണ വിരുദ്ധ വികാരം യുഡിഎഫിനുള്ള വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

അതേപോലെ തന്നെ രാജ്യത്ത് ഇന്ന് ലോക്സഭാ വോട്ടെടുപ്പ് നടക്കുന്ന മുഴുവൻ സീറ്റുകളിലും ഇന്ത്യാ മുന്നണി വിജയിക്കും. തെരഞ്ഞെടുപ്പ് തുടങ്ങിയ സമയത്തെ സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. ഭരണവിരുദ്ധ വികാരം വോട്ടാകും. ഇന്ത്യയിൽ ഒരു തരംഗവും ഇല്ല. ഇന്ത്യാ മുന്നണി അധികാരത്തിൽ വരും. കേരളത്തിൽ 20- 20 ആണ്. യുഡിഎഫ് 20 സീറ്റുകളും നേടുമെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നു. ഭരണ വിരുദ്ധ വികാരം കേരളത്തിൽ ഉണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി മന്ത്രിമാരെ തെരഞ്ഞടുപ്പ് വേദികളിൽ നിന്നും പിന്തിരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം രാഹുൽ ഗാന്ധിക്കെതിരെയാണ്. ബിജെപി ഓഫീസിൽ ന്നിന്നാണോ മുഖ്യമന്ത്രി പത്ര കുറിപ്പ് തയ്യാറാക്കിയത് എന്ന സംശയം തോന്നും. കേരള മുഖ്യമന്ത്രി ഇന്ത്യാ മുന്നണി അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

The post രാജ്യത്ത് ഇന്ത്യാ മുന്നണി അധികാരത്തിൽ വരും; കേരളത്തിൽ യുഡിഎഫ് 20 സീറ്റുകളും നേടും: രമേശ് ചെന്നിത്തല appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/lIyc3vh
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍