
സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം മുന്നോട്ട് കൊണ്ട് പോകാൻ ജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് സിപിഐ സ്ഥാനാർത്ഥികൾ. വാട്സാപ്പ് വഴിയുള്ള സന്ദേശത്തിൽ അക്കൗണ്ട് നമ്പർ കൂടി ഉൾപ്പെടുത്തിയാണ് തിരുവനന്തപുരം മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ നീക്കം.
തനിക്ക് മണ്ഡലത്തിലെ മറ്റ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനൊപ്പം പിടിച്ചു നിൽക്കാൻ ഇതല്ലാതെ മറ്റ് മാർഗമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ജനങ്ങളുടെ . പിന്തുണക്ക് ഒപ്പം സഹായ സഹകരണങ്ങൾക്കൂടി അഭ്യർത്ഥിക്കുന്നതാണ് പന്ന്യൻ രവീന്ദ്രന്റെ വാട്സാപ്പ് സന്ദേശം.
തന്റെ ഗ്രാമീൺ ബാങ്കിലെ അക്കൗണ്ടിലേക്ക് വലിയ തോതിലുള്ള പ്രതികരണമാണിപ്പോഴുള്ളതെന്ന് പന്ന്യൻ രവീന്ദ്രൻ പറയുന്നു. ‘ഒരു ഓട്ടോ തൊഴിലാളി അയച്ചത് 20 രൂപയാണ്. എനിക്ക് 10 രൂപയായാലും 20 രൂപയായാലും പ്രശ്നമില്ല. അതെല്ലാം പിന്തുണയാണ്. ജനങ്ങളുടെ പിന്തുണ. പണം പെരുകി വരും. കോടികളില്ലേലും ലക്ഷങ്ങളെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷ’-പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സിപിഐ അഭിമുഖികരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളൊന്ന് പണിമില്ലായ്മയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ തുറന്നു പറഞ്ഞിരുന്നു.
The post പ്രചാരണം നടത്താൻ പണമില്ല; ജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് സിപിഐ സ്ഥാനാർത്ഥികൾ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/Ga3qhDP
via IFTTT
0 അഭിപ്രായങ്ങള്‍