സെല്‍ഫീ വിത്ത് കെസി ആലപ്പുഴയില്‍ ട്രെന്റാകുന്നു

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാലിനോടൊപ്പം ഒരു സെല്‍ഫി. അതാണിപ്പോള്‍ ആലപ്പുഴയിലെ പുതിയ ട്രെന്റ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എവിടെ പോയാലും അവിടെല്ലാം കെസിയ്‌ക്കൊപ്പം സെല്‍ഫിയ്ക്കായി കാത്തിരിയ്ക്കുന്ന ധാരാളം പേരെ കാണാൻ സാധിക്കും.

വലിപ്പച്ചെറുപ്പമില്ലാതെ ആര്‍ക്കൊപ്പവും ഏത് കൊച്ചുകുട്ടിയ്‌ക്കൊപ്പവും സെല്‍ഫിയ്ക്ക് റെഡിയായി കെ സിയെയും കാണാം. എത്ര പൊരിവെയിലത്തായാലും എത്ര തിരക്കുള്ളപ്പോഴായാലും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുള്ള ഒരു സെല്‍ഫി ഷുവര്‍ ആണ്. ഇവിടെ സംഭവം മറ്റൊന്നാണ്, ആലപ്പുഴ ചില്ല ആര്‍ട് കഫേയില്‍ കെസിയുടെ തിരഞ്ഞെടുപ്പ് പ്രചാരണഗാനത്തിന്റെ ഓഡിയോ പ്രകാശനം നടന്നു. ആ വേദിയില്‍ സംഘാടകര്‍ കെസിയുടെ ഒരു കട്ടൗട്ടും സ്ഥാപിച്ചിരുന്നു. അവിടെയും കെസിയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിരക്കുതന്നെ.

The post സെല്‍ഫീ വിത്ത് കെസി ആലപ്പുഴയില്‍ ട്രെന്റാകുന്നു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/kToRs7U
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍