തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐ അവതാരക ‘സാമന്ത’യുമായി സിപിഎം

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐ അവതാരകയെ ഇറക്കി സിപിഎം. സിപിഎം അവതാരകയായ ‘സാമന്ത’യെ സോഷ്യൽ മീഡിയയായ എക്സിലാണ് അവതരിപ്പിച്ചത്. എന്നാൽ സിപിഎമ്മിന്‍റെ എഐ നീക്കത്തെ ബിജെപി വിമർശിച്ചു. സാമന്ത ബംഗാളി ഭാഷയില്‍ ഹോളി ആശംസകള്‍ നേർന്നു.

2024 ലെ ഹോളി സമ്മാനമാണ് ജെഎന്‍യുവിലെ ഇതതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വിജയം എന്നാണ് സാമന്തയുടെ വാക്കുകള്‍. എന്തായാലും സാമന്തയെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇറക്കുമെന്ന് ജാദവ്പൂരിലെ ഇടത് സ്ഥാനാർഥി ശ്രീജന്‍ ഭട്ടാചാര്യ വ്യക്തമാക്കി.

നമ്മുടെ സമൂഹത്തിന് ഹാനികരമാകാത്ത പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ഞങ്ങള്‍ എപ്പോഴും തയ്യാറാണ് എന്ന് ശ്രീജന്‍ പറഞ്ഞു. അതേസമയം സിപിഎം പ്രചാരണത്തെ ബിജെപി നേതാവ് തത്തഗതാ റോയി വിമർശിച്ചു. 1980കളില്‍ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തെ എതിർത്തവരാണ് സിപിഎം എന്നാണ് റോയിയുടെ വിമർശനം.

പക്ഷെ ഇതിന് ശ്രീജന്‍ ഭട്ടാചാര്യ മറുപടി നല്‍കി. ‘കമ്പ്യൂട്ടറുകള്‍ക്ക് എതിരായിരുന്നില്ല സിപിഎം ഒരിക്കലും, എന്നാല്‍ കമ്പ്യൂട്ടർവല്‍ക്കരണം ഉണ്ടാകുമ്പോള്‍ സംഭവിച്ചേക്കാവുന്ന വലിയ തൊഴില്‍നഷ്ടം സിപിഎം ആഗ്രഹിച്ചിരുന്നില്ല’ എന്നുമാണ് ഭട്ടാചാര്യയുടെ പ്രതികരണം.

The post തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐ അവതാരക ‘സാമന്ത’യുമായി സിപിഎം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/ctEOhMK
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍