
വിസിറ്റ് വിസയിൽ എത്തി രാജ്യത്ത് യാചന നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി ദുബായി പൊലീസ് രംഗത്തെത്തി . റമ്ദാൻ പ്രമാണിച്ച് യുഎഇയിൽ ഭിക്ഷാടന ടൂറിസ്റ്റുകൾ വരുന്നു എന്നാണ് അധികൃതർ നൽകിയ മുന്നറിയിപ്പിൽ പറയുന്നത്.
ഈ മാസം 13 വരെ നീണ്ടുനിൽക്കുന്ന യാചനാ വിരുദ്ധ കാമ്പയിനിന്‍റെ ഭാഗമായി ഇതിനോടകം നിരവധി പേരെ ദുബായി പൊലീസ് പിടികൂടി കഴിഞ്ഞു. പ്രചരണത്തിന്റെ ഭാഗമായി എമിറേറ്റിലുടനീളം പൊലീസ് പരിശോധന ശക്തമാക്കി. യാചകർ സ്ഥിരമായി എത്തുന്നിടത്താണ് പരിശോധന.
മറ്റുള്ള എമിറേറ്റുകളിലും യാചനക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചുവരുന്നത്. അജ്മാന്‍ എമിരേറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 45 യാചകരെ ഇതിനകം പിടികൂടിയിട്ടുണ്ട്. റാസൽഖൈമയിൽ 34 പേർ പിടിയിലായി. അജ്മാന്‍ പൊലീസ് ഭിക്ഷാടകരെ നിരീക്ഷിക്കുന്നതിനും പിന്തുടരുന്നതിനുമായി തിരച്ചിൽ സംഘത്തെ രൂപീകരിച്ച് സുരക്ഷാ സാന്നിധ്യം വർധിപ്പിച്ചു. സഹായം ആവശ്യമുള്ളവരെ സഹായിക്കുന്ന നിരവധി ചാരിറ്റബിൾ അസോസിയേഷനുകൾക്ക് അജ്മാൻ സൗകര്യമൊരുക്കുന്നതായും പൊലീസ് അറിയിച്ചു.
The post വിസിറ്റ് വിസയിലെത്തി യാചന നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി ദുബായി പോലീസ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/6QCdsaq
via IFTTT
0 അഭിപ്രായങ്ങള്‍