
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മുസ്ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുന്നണി രാഷ്ട്രീയമാകുമ്പോൾ ഇത് സ്വാഭാവികമാണെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ തലത്തിൽ ബിജെപിക്കെതിരെ പഞ്ചാബിൽ ആം ആദ്മിയും കോൺഗ്രസും തമ്മിൽ സഖ്യമില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സഖ്യമില്ലെങ്കിലും പഞ്ചാബിൽ ഇൻഡ്യ മുന്നണി ജയിക്കും. ഇൻഡ്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മുന്നോട്ട് പോവുകയാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ ഊഹാപോഹങ്ങൾക്ക് മറുപടിയില്ലെന്നായിരുന്നു വേണുഗോപാലിന്റെ മറുപടി.
ആലപ്പുഴയിലെ പ്രവർത്തകരുടെ വികാരം മനസിലാക്കുന്നു. പാർട്ടി തീരുമാനിച്ച് പ്രവർത്തിക്കും. സ്ഥാനാർഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല. സിപിഐഎമ്മിനാണ് അങ്കലാപ്പെന്നും വേണുഗോപാല്‍ പ്രതികരിച്ചു.
The post മുസ്ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽതെറ്റില്ല ; മുന്നണി രാഷ്ട്രീയത്തിൽ ഇത് സ്വാഭാവികം: കെ സി വേണുഗോപാൽ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/VlCLBdN
via IFTTT
0 അഭിപ്രായങ്ങള്‍