
സംസ്ഥാന സർക്കാരിന്‍റെ കേന്ദ്രത്തിനെതിരായ ഡൽഹി സമരത്തെ പിന്തുണക്കാത്തതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ..കേരളത്തിലെ ധനപ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രസർക്കാറല്ലെന്നും 57800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാൻ ഉണ്ട് എന്ന് പറയുന്നത് നുണയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സംസ്ഥാനത്തെ നികുതി പിരിവ് പരാജയമാണ്.ഒരുപാട് കാര്യങ്ങളിൽ ഒന്ന് മാത്രമാണ് കേന്ദ്ര അവഗണന.പെൻഷൻ പോലും കൊടുക്കാത്ത സർക്കാരാണിത്, സർക്കാരിന് പ്രതിപക്ഷം ക്രിയാത്മക നിർദ്ദേശങ്ങൾ കൊടുത്തിരുന്നു.കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത് സംസ്ഥാന സർക്കാരാണ് .നില ഇല്ല കയത്തിലേക്ക് കേരളത്തെ തള്ളി വിട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
The post 57800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടാൻ ഉണ്ട് എന്ന് പറയുന്നത് നുണയാണ്: വിഡി സതീശൻ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/QntCFug
via IFTTT
0 അഭിപ്രായങ്ങള്‍