
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ . അന്വേഷണങ്ങളെ സിപിഐഎം ഭയക്കുന്നില്ലെന്നും രാഷ്ട്രീയമായി നേരിടുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.
പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര ഏജൻസികളായ ഇഡി, സിബിഐ അന്വേഷണം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബി കേസില്‍ ഡോ. ടിഎം തോമസ് ഐസക്കിനും കരുവന്നൂര്‍ തട്ടിപ്പില്‍ പി രാജീവിനെതിരെയുള്ള അന്വേഷണവും രാഷ്ട്രീയപ്രേരിതമാണെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ പറയുന്നു.
നിലവിലെ അന്വേഷണങ്ങളെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. സിപിഐഎമ്മിനെ വേട്ടയാടാന്‍ മോദിക്കും ബിജെപിക്കും പിന്തുണ നല്‍കുന്ന കെപിസിസിയുടെ നിലപാട് സ്വന്തം ശവക്കുഴി കുഴിക്കുന്നതിന് സമാനമാണെന്ന് അവരെ ഓര്‍മിപ്പിക്കട്ടെ . ഇടതുപക്ഷത്ത തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് -ബിജെപിയുമായി ചേര്‍ന്ന് നടത്തുന്ന ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റർ ലേഖനത്തില്‍ പറയുന്നു.
The post അന്വേഷണങ്ങളെ സിപിഎം ഭയക്കുന്നില്ല; രാഷ്ട്രീയമായി നേരിടും: എംവി ഗോവിന്ദന്‍ മാസ്റ്റർ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/ZGv2RsP
via IFTTT
0 അഭിപ്രായങ്ങള്‍