
2023ലായിരുന്നു തെന്നിന്ത്യൻ നടി നടി ഇല്യാന ഡിക്രൂസിനും പങ്കാളിക്കും ഒരു കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ താൻ അനുഭവിച്ച പ്രസവാനന്തര വിഷാദം അഥവാ പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന അവസ്ഥയെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ഇല്യാന. പ്രസവശേഷമുള്ള വിഷാദം എന്നത് ഒരു യാഥാർത്ഥ്യമാണെന്നും അതിന് മുന്നോടിയായി തയ്യാറെടുക്കുവാൻ കഴിയില്ലെന്നും ഇല്യാന പറയുന്നു. മാത്രമല്ല പ്രസവത്തിനു പിന്നാലെ അമ്മമാർക്കുണ്ടാവുന്ന കുറ്റബോധം ശരിക്കും അനുഭവിക്കുന്നതാണെന്നും ഇല്യാന പറയുന്നു.
“പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നത് ഒരു യാഥാർഥ്യമാണ്. അതിലേക്ക് ഒന്നിനും ആർക്കും നിങ്ങളെ തയ്യാറാക്കാനാകില്ല. എല്ലാ പിന്തുണയും കരുതലും നൽകാൻ കുടുംബവും ഡോക്ടർമാരുമൊക്കെ ഉണ്ടെന്നതാണ് എന്റെ സമാധാനം. പ്രസവാനന്തര കാലത്ത് അമ്മമാർക്കുണ്ടാകുന്ന കുറ്റബോധമൊക്കെ ശരിക്കും അനുഭവിക്കുന്നതാണ്. ഞാനോർക്കുന്നുണ്ട്, ഒരു ദിവസം മുറിയിലിരുന്ന് കരയുന്നത്. ഭയങ്കര കരച്ചിലാണ് ഞാൻ. എന്തിനാണെന്നോ, അപ്പുറത്തെ മുറിയിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ എനിക്ക് വല്ലാതെ മിസ് ചെയ്യുകയാണ്.
എനിക്ക് അറിയാം ഇതൊക്കെ മണ്ടത്തരമാണെന്ന്, എന്നാൽ അതൊക്കെയാണ് അവസ്ഥ. ഇപ്പോഴും ഇത്തരം വികാരങ്ങളിലൂടെ തന്നെയാണ് ഞാൻ കടന്നു പോകുന്നത്. മൈക്ക് ഒരു മികച്ച പങ്കാളിയായതിന് വലിയ കടപ്പാടുണ്ടെനിക്ക്.” എന്നയിരുന്നു ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇല്യാന പറഞ്ഞത്.
The post താൻ അനുഭവിച്ച പ്രസവാനന്തര വിഷാദം എന്ന അവസ്ഥയെ കുറിച്ച് ഇല്യാന പറയുന്നു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/gwZ6l7a
via IFTTT
0 അഭിപ്രായങ്ങള്‍