
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരള സന്ദർശന ഭാഗമായി തൃശൂരിൽ എത്താനിരിക്കെ സുരേഷ് ഗോപിക്കായി ചുവരെഴുത്ത്. തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും നമ്മുടെ ചിഹ്നം താമരയെന്നുമാണ് പീടികപ്പറമ്പിലുള്ള ചുവരെഴുത്തുള്ളത്. മുൻപും സുരേഷ് ഗോപിയ്ക്ക് വോട്ട് ചോദിച്ചുകൊണ്ട് ഓട്ടോ റിക്ഷകളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് വാർത്ത ആയിരുന്നു.
ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയായ സ്ത്രീ ശക്തി മോദിക്കൊപ്പം എന്നതിനാണ് ആണ് നാളെ പ്രധാനമന്ത്രി തൃശൂരില്‍ എത്തുന്നത്. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും.
കേരളത്തിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും കടുത്ത വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശനം.
The post തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണം; പ്രധാനമന്ത്രി നാളെ എത്താനിരിക്കെ സുരേഷ് ഗോപിക്കായി ചുവരെഴുത്ത് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/fHgaEnR
via IFTTT
0 അഭിപ്രായങ്ങള്‍