രാഹുൽ ബി ജെ പിക്കെതിരെയാണോ സി പി എമ്മിനെതിരെയാണോ മത്സരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് ആലോചിക്കണം: മുഖ്യമന്ത്രി

കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വീണ്ടും കേരളത്തിലെ വയനാട്ടില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്ത്യ മുന്നണി രാഹുൽ ഗാന്ധി എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്ന മുന്നണിയല്ല.രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് ആ പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ബി ജെ പിക്കെതിരെയാണോ സി പി എമ്മിനെ തിരെയാണോ മത്സരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. :

ഇതോടെ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ പ്രത്യക്ഷ എതിര്‍പ്പുമായി സിപിഎം രംഗത്ത് വന്നിരിക്കയാണ്. ഇന്ത്യമുന്നണി ലക്ഷ്യമിടുന്നത് ബിജെപിയെ ആണെങ്കിൽ വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ അല്ല രാഹുൽ ഗാന്ധി മത്സരിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഇന്നലെ വ്യക്തമാക്കിയിരുന്നു.

The post രാഹുൽ ബി ജെ പിക്കെതിരെയാണോ സി പി എമ്മിനെതിരെയാണോ മത്സരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് ആലോചിക്കണം: മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/sWayCpY
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍