
രാജ്യത്തെ ഗുസ്തി താരങ്ങളുടെ സമരത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. രാജ്യത്തെ ഓരോ പെൺകുട്ടികൾക്കും പുരസ്കാരങ്ങളേക്കാൾ വലുത് ആത്മാഭിമാനമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഗുസ്തിതാരങ്ങളുടെ കണ്ണീരിനേക്കാൾ വലുതാണോ രാഷ്ട്രീയ നേട്ടങ്ങളെന്നും രാഹുൽ ചോദിച്ചു.
നമ്മുടെ രാജ്യത്തിന്റെ സംരക്ഷകനായ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരം ക്രൂരത കാണുന്നതിൽ വേദനയുണ്ട്. മോദി സ്വയം പ്രഖ്യാപിത ബാഹുബലിയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. സാമൂഹിക മാധ്യമമായ എക്സിലാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം.
The post രാജ്യത്തെ ഓരോ പെൺകുട്ടികൾക്കും പുരസ്കാരങ്ങളേക്കാൾ വലുത് ആത്മാഭിമാനം: രാഹുൽ ഗാന്ധി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/y2J4zh3
via IFTTT
0 അഭിപ്രായങ്ങള്‍